പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ധീവര സമുദായത്തിന് പ്രാതിനിധ്യം നല്കണം -ധീവരസഭ

Posted on: 23 Aug 2015കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനസംഖ്യാനുപാതികമായി ധീവര സമുദായത്തിന് പ്രാതിനിധ്യം നല്കാന്‍ രാഷ്ട്രീയപാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്ന് ധീവരസഭ ജനറല്‍ സെക്രട്ടറി വി.ദിനകരന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിക്കാന്‍ ധീവരസഭ തയ്യാറാകുമെന്നും കാഞ്ഞങ്ങാട്ട് നടത്തിയ പ്രസ്താവനയില്‍ ദിനകരന്‍ അറിയിച്ചു.
വിദേശകപ്പലുകള്‍ക്കും ട്രോളറുകള്‍ക്കും ഇന്ത്യന്‍ സമുദ്രത്തില്‍ മത്സ്യബന്ധനം നടത്താന്‍ സഹായകമായ ഉത്തരവുകള്‍ പിന്‍വലിക്കുക, പ്രകൃതിക്ഷോഭദുരന്തം പേറുന്ന തീരദേശവാസികളെ സംരക്ഷിക്കാന്‍ സഭ കേന്ദ്രസര്‍ക്കാറിനു സമര്‍പ്പിച്ച നിവേദനത്തിലെ ആവശ്യങ്ങള്‍ നടപ്പാക്കുക, 1996-ലെ മുരാരി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങളും സംസ്ഥാന സെക്രട്ടറി ഉന്നയിച്ചു.

More Citizen News - Kasargod