മലയാളി വിദ്യാര്‍ഥികള്‍ക്ക് ഇക്കുറിയും ഓണാവധിയില്ല

Posted on: 23 Aug 2015ാഞ്ഞങ്ങാട്: മംഗളൂരുവിലും സമീപത്തെയും വിവിധ കോളേജുകളില്‍ പഠിക്കുന്ന മലയാളികളായ വിദ്യാര്‍ഥികള്‍ക്ക് ഇക്കുറിയും ഓണമില്ല. ഓണദിവസംപോലും കോളേജുകള്‍ക്ക് അവധിയില്ലാത്തതാണ് കാരണം. രണ്ടുദിവസമെങ്കിലും അവധിയെടുത്ത് നാട്ടില്‍പോയി ഓണം കൂടണമെന്നുവച്ചാല്‍ ഹാജര്‍പ്രശ്‌നം പറഞ്ഞ് കോളേജ് അധികൃതര്‍ വിദ്യാര്‍ഥികളെ വിരട്ടുകയാണ്. തിരുവന്തപുരംമുതല്‍ ഇങ്ങോട്ടുള്ള എല്ലാ ജില്ലകളില്‍നിന്നുമായി ഒട്ടേറെ വിദ്യാര്‍ഥികളാണ് മംഗളൂരുവിലെ വിവിധ കോളേജുകളില്‍ പഠിക്കുന്നത്. കൂടുതലും എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവരാണ്. ദൂരദിക്കുകളില്‍നിന്നള്ള മലയാളികുടുംബങ്ങള്‍പോലും ഓണത്തിന് അവധിയെടുത്ത് കൂട്ടത്തോടെ നാട്ടിലെത്തുമ്പോള്‍ നാട്ടിലെ ഓണത്തിന്റെ ഓര്‍മകള്‍ അയവിറക്കി അന്യദേശത്ത് കഴിയേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികള്‍.

More Citizen News - Kasargod