നെറ്റ് അധ്യാപക യോഗ്യതാ പരിശീലനം ഇന്നുമുതല്‍

Posted on: 23 Aug 2015നീലേശ്വരം: നെഹ്രു കോളേജ് പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തിലുള്ള നെറ്റ് കോളേജ് അധ്യാപക യോഗ്യതാ പരീക്ഷാ പരിശീലനം ആഗസ്ത് 23-ന് തുടങ്ങും. അവധിദിവസങ്ങളില്‍ മാത്രം നടക്കുന്ന പരിശീലനം ഡിസംബര്‍ വരെ നീണ്ടുനില്ക്കും. താത്പര്യമുള്ളവര്‍ ഞായറാഴ്ച രാവിലെ 9.30-ന് കോളേജില്‍ എത്തണം.
സൗജന്യ സംസ്‌കൃതപഠനം
നീലേശ്വരം:
വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ പഠനകേന്ദ്രം നടത്തുന്ന സൗജന്യ സംസ്‌കൃതപഠന ക്ലൂസുകള്‍ ആഗസ്ത് 24ന് വൈകിട്ട് നാലിന് നീലേശ്വരം രാജാസ് എച്ച്.എസ്.എസ്സില്‍ തുടങ്ങും. 15 വയസ്സിന് മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9446768152.
ചലച്ചിത്രഗാനാലാപന മത്സരം
നീലേശ്വരം:
ബങ്കളം സഹൃദയ വായനശാല ആന്‍ഡ് ഗ്രന്ഥാലയം ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്ത് 27ന് വൈകിട്ട് മൂന്നിന് എം.എസ്.വിശ്വനാഥന്‍ ചലച്ചിത്രഗാനാലാപന മത്സരം നടത്തും. വിജയികള്‍ക്ക് 2000 രൂപ, 1500 രൂപ കാഷ് അവാര്‍ഡ് നല്കും. പങ്കെടുക്കുന്നവര്‍ 9567772068 എന്ന ഫോണ്‍ നമ്പറില്‍ പേര് റജിസ്റ്റര്‍ ചെയ്യണം.
'ഓണത്തിനൊത്തുകൂടാം' കുടുംബസംഗമം
നീലേശ്വരം:
പടിഞ്ഞാറ്റം കൊഴുവല്‍ 'നന്മ' ആഗസ്ത് 29-ന് ഉച്ചയ്ക്ക് രണ്ടിന് മാരാര്‍ സമാജം ഹാളില്‍ 'ഓണത്തിനൊത്തുകൂടാം' കുടുംബസംഗമവും അനുമോദനവും നടത്തും. ഡോക്യുമെന്ററി ഫിലിം ഡയറക്ടര്‍ വി.കെ.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വാദ്യകലാകാരന്‍ കെ.വി.നാരായണ മാരാരെ ആദരിക്കും. വൈവിധ്യമാര്‍ന്ന ഓണക്കളികളും കലാപരിപാടികളും ഉണ്ടായിരിക്കും.

More Citizen News - Kasargod