ബഡ്‌സ് സ്‌കൂളില്‍ ഓണക്കോടിയുമായി കുട്ടിപ്പോലീസ്‌

Posted on: 23 Aug 2015പൊയിനാച്ചി: ഓണാവധിക്ക് സാന്ത്വനപരിചരണവും യോഗപരിശീലനവുമായി സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടിപ്പോലീസ് സേനാംഗങ്ങള്‍ ശനിയാഴ്ച മധുര്‍ ഗ്രാമപ്പഞ്ചായത്തിന്റെ ഉളിയത്തടുക്കയിലുള്ള ബഡ്‌സ് സ്‌കൂള്‍ സന്ദര്‍ശിച്ചു. 15 അന്തേവാസികള്‍ക്കും ഓണക്കോടി സമ്മാനിച്ചു.
കുട്ടികളുടെ സ്‌നേഹസമ്മാനം വിദ്യാനഗര്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.എ.ശശികുമാര്‍ വിതരണംചെയ്തു. അന്തേവാസികളോടൊപ്പം ഏറെനേരം ചെലവിട്ടാണ് എസ്.പി.സി. അംഗങ്ങള്‍ മടങ്ങിയത്.
മൂന്നുദിവസത്തെ അവധിക്കാല ക്യാമ്പ് ശനിയാഴ്ച സ്‌കൂളില്‍ തുടങ്ങി. രതീഷ് ഞാണിക്കടവ് യോഗപരിശീലനം നടത്തി. എസ്.ഐ. പി.എ.ശശികുമാര്‍ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.കണ്ണന്‍, എസ്.പി.സി. ഡ്രില്‍ ഇന്‍സ്‌പെക്ടര്‍ ആനന്ദ്കൃഷ്ണന്‍, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ശംസുദ്ദീന്‍ തെക്കില്‍, പി.ടി.എ. നിര്‍വാഹകസമിതി അംഗം സുലൈമാന്‍ ബാദുഷ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.മോഹനന്‍ നായര്‍, സി.പി.ഒ. മാരായ സി.എച്ച്.മുഹമ്മദ്ബഷീര്‍, കെ.രാധ എന്നിവര്‍ സംസാരിച്ചു.
സ്വാതന്ത്ര്യദിന പരേഡില്‍ ജില്ലയില്‍ ഒന്നാംസ്ഥാനംനേടിയ ചട്ടഞ്ചാല്‍ സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് സേനാംഗങ്ങളെ യോഗം അനുമോദിച്ചു. ക്യാമ്പ് തിങ്കളാഴ്ച സമാപിക്കും.

More Citizen News - Kasargod