ടെന്നീസ് വോളി: ജില്ലയെ യാഗപ്രിയ നയിക്കും

Posted on: 23 Aug 2015



നീലേശ്വരം: തൃശ്ശൂരില്‍ ആഗസ്ത് 24, 25 തീയതികളില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാടീമിനെ യാഗപ്രിയ വിശ്വാസ് നയിക്കും. നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ഥിനിയായ യാഗപ്രിയ പള്ളിക്കര സ്വദേശിനിയാണ്. മറ്റ് ടീം അംഗങ്ങള്‍: അനീറ്റ സെബാസ്റ്റ്യന്‍ (ചായ്യോത്ത് ഗവ. എച്ച്.എസ്.എസ്.), കാവ്യ, ശ്രീജ (നീലേശ്വരം പള്ളിക്കര ഡിവൈന്‍ പ്രൊവിഡന്‍സ് സ്‌കൂള്‍), മിനി, ഷിബി (ബന്തടുക്ക), ഫാത്തിമ, ഷിബ്‌ന (മഞ്ചേശ്വരം).

More Citizen News - Kasargod