ഓണക്കിറ്റുകള്‍ നിര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണം -ബി.എം.എസ്.

Posted on: 23 Aug 2015



കാഞ്ഞങ്ങാട്: ചുമട്ടുതൊഴിലാളി ക്ഷേമനിധിബോര്‍ഡ് നല്കിവരുന്ന ഓണക്കിറ്റ് ഈ വര്‍ഷംമുതല്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് ജില്ലാ ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ മസ്ദൂര്‍ സംഘം (ബി.എം.എസ്.) ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ ഹാജരുള്ള തൊഴിലാളികള്‍ക്കും കൂടുതല്‍തുക ക്ഷേമബോര്‍ഡില്‍ അടക്കുന്ന വ്യാപാരപ്രതിനിധിക്കുമായിരുന്നു ബോര്‍ഡ് പ്രോത്സാഹനമെന്നനിലയില്‍ ഓണക്കിറ്റ് നല്കിവന്നിരുന്നത്.
ജില്ലാ പ്രസിഡന്റ് വി.വി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വസന്ത, എ.വേണുഗോപാല്‍, ചന്ദ്രന്‍, ദിനേശന്‍, സദാശിവ, കെ.എ.ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod