സ്‌നേഹവിരുന്നൊരുക്കി 'കുഞ്ഞോണം പൊന്നോണം'

Posted on: 23 Aug 2015നീലേശ്വരം: നീലേശ്വരം നോര്‍ത്ത് ലയണ്‍സ് ക്ലബ്ബും ഹൊസ്ദുര്‍ഗ് ബി.ആര്‍.സി.എസ്.എ.യും പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് 'കുഞ്ഞോണം പൊന്നോണം' പരിപാടി സംഘടിപ്പിച്ചു. ഹൊസ്ദുര്‍ഗ് വിദ്യാഭ്യാസ ഉപജില്ലയ്ക്കുകീഴിലെ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് പൂക്കളമത്സരം, ഓണപ്പാട്ടുകള്‍ എന്നിവയും നടത്തി. ഓണക്കോടികള്‍ വിതരണംചെയ്തു. ഓണസദ്യയും ഉണ്ടായിരുന്നു. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യസ്ഥിരംസമിതി അധ്യക്ഷ എന്‍.സുലൈഖ ഉദ്ഘാടനംചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് നന്ദകുമാര്‍കോറോത്ത് അധ്യക്ഷതവഹിച്ചു. എസ്.എസ്.എ. പ്രോഗ്രാം ഓഫീസര്‍ ഇബ്രാഹിം, ഇ.രാധാകൃഷ്ണന്‍ നമ്പ്യാര്‍, എം.മൂസ, കെ.കേശവന്‍ നമ്പൂതിരി, പി.ചന്ദ്രാവതി, വി.വി.ചന്ദ്രശേഖരന്‍, ബി.പി.ഒ. കെ.ഗ്രീഷ്മ, കെ.അമ്പിളി എന്നിവര്‍ സംസാരിച്ചു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു. പി.വി.സായിദാസ്, സി.സതീശന്‍ തുടങ്ങിയവര്‍ നേതൃത്വംനല്കി.

More Citizen News - Kasargod