കെ.എസ്.ആര്‍.ടി.സി. ബസ് ട്രിപ്പ് മുടക്കി യാത്രക്കാര്‍ പെരുവഴിയില്‍

Posted on: 23 Aug 2015കാഞ്ഞങ്ങാട്: മലയോരത്തേക്കുള്ള അവസാന കെ.എസ്.ആര്‍.ടി.സി. ബസ് ട്രിപ്പ്മുടക്കിയതോടെ യാത്രക്കാര്‍ പെരുവഴിയിലായി. കാഞ്ഞങ്ങാട്ടുനിന്ന് രാത്രി ഏഴിന് ഒടയംചാല്‍ വഴി കൊന്നക്കാട്ടേക്ക് പോകേണ്ടബസ്സാണ് അധികൃതരുടെ അനാസ്ഥമൂലം ട്രിപ്പ് മുടക്കിയത്. സമയം കഴിഞ്ഞിട്ടും ഏറെ നേരം കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡില്‍ കാത്തുനിന്ന യാത്രക്കാര്‍ ഡിപ്പോയില്‍ വിളിച്ചന്വേഷിച്ചപ്പോള്‍ ഡ്രൈവറില്ലെന്ന മറുപടിയാണ് ലഭിച്ചത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിന്റെ പേരില്‍ 40-ഓളം സര്‍വീസുകളാണ് ജില്ലയില്‍ ദിവസംതോറും റദ്ദാക്കുന്നത്.

More Citizen News - Kasargod