സീമ തെങ്ങുകയറ്റത്തിലെ കേമത്തി

Posted on: 23 Aug 2015റുവത്തൂര്‍: പുരുഷന്മാരെവെല്ലുന്ന വേഗത്തില്‍ കിനാനൂര്‍-കരിന്തളം ഗ്രാമപ്പഞ്ചായത്തിലെ എം.സീമ തെങ്ങില്‍കയറി ഒന്നാംസമ്മാനം കൈപ്പിടിയിലൊതുക്കി. കുടുംബശ്രീ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല മത്സരത്തില്‍ 37.4 സെക്കന്‍ഡില്‍ 10 മീറ്റര്‍ കയറിയാണ് സീമ ഒന്നാംസ്ഥാനത്തെത്തിയത്. 37.8 സെക്കന്‍ഡോടെ കുറ്റിക്കോല്‍ ഗ്രാമപ്പഞ്ചായത്തിലെ ടി.ബിന്ദു രണ്ടാംസ്ഥാനം നേടി.
പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നടന്ന മത്സരത്തില്‍ എട്ട് ഗ്രാമപ്പഞ്ചായത്തുകളില്‍നിന്നായി എട്ടുപേര്‍ പങ്കെടുത്തു.
മത്സരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.വി.രമണി തെങ്ങുകയറ്റയന്ത്രം ഉപയോഗിച്ച് തെങ്ങില്‍കയറി ഉദ്ഘാടനംചെയ്തു.

More Citizen News - Kasargod