ഉദിനൂരും കൈക്കോട്ടുകടവും ജേതാക്കള്‍

Posted on: 23 Aug 2015ഉദിനൂര്‍: ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചെറുവത്തൂര്‍ ഉപജില്ലാ സ്‌കൂള്‍ ഗെയിംസ് ഫുട്‌ബോളില്‍ സീനിയര്‍ വിഭാഗത്തില്‍ ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏകപക്ഷീയമായ ഒരുഗോളിന് ജി.എച്ച്.എസ്.എസ്. സൗത്ത് തൃക്കരിപ്പൂരിനെ തോല്പിച്ച് ജേതാക്കളായി. ജൂനിയര്‍ വിഭാഗത്തില്‍ പി.എം.എസ്.എ.പി.ടി.എസ്. കൈക്കോട്ടുകടവ് ടൈബ്രേക്കറില്‍ ജി.എച്ച്.എസ്.എസ്. കുട്ടമത്തിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.
പ്രഥമാധ്യാപകന്‍ കെ.ശശിധരന്‍ അടിയോടി ട്രോഫികള്‍ വിതരണംചെയ്തു. പി.പി.അശോകന്‍, ടി.വി.പ്രഭാകരന്‍, കെ.മധുസൂദനന്‍, എ.വി.പവിത്രന്‍, കെ.ജയജിത്ത് എന്നിവര്‍ സംസാരിച്ചു
ഹോപ്പ് പാലിയേറ്റീവ് കെയര്‍
സൊസൈറ്റി ഉദ്ഘാടനം ഇന്ന്
പടന്ന:
ഓരി വള്ളത്തോള്‍ സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഹോപ്പ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഉദ്ഘാടനം 23-ന് നടക്കും. വൈകിട്ട് നാലുമണിക്ക് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. ശുചിത്വവീട് പുരസ്‌കാര സമര്‍പ്പണം, അവയവദാന സമ്മതപത്രം സ്വീകരിക്കല്‍, ഓണക്കിറ്റ് വിതരണം എന്നിവയും നടക്കും.

More Citizen News - Kasargod