മണ്ണുപരിശോധനാ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു

Posted on: 23 Aug 2015ചെറുവത്തൂര്‍: ജില്ലാ പഞ്ചായത്തും മണ്ണുപരിശോധനാ കേന്ദ്രവും ചേര്‍ന്ന് നടപ്പാക്കുന്ന 'മണ്ണുപരിശോധനയും ജൈവസമ്പുഷ്ടീകരണവും' പദ്ധതിയുടെ ഭാഗമായി ചെറുവത്തൂരില്‍ മണ്ണുപരിശോധനാ ക്യാമ്പും സെമിനാറും നടത്തി. മണ്ണുപരിശോധനാ ഫലം ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതി മുഖാന്തരം ജൈവ വളവും മറ്റ് ഉത്പാദനോപാദികളും കര്‍ഷകര്‍ക്ക് സൗജന്യനിരക്കില്‍ വിതരണംചെയ്യും.
ചെറുവത്തൂര്‍ പൊന്‍മാലത്ത് ക്യാമ്പും സെമിനാറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനംചെയ്തു. ഓമന രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.ജനാര്‍ദനന്‍, പി.നാരായണി, വി.ചന്ദ്രന്‍, ഇ.പി.രാജ്‌മോഹന്‍, പി.പി.ജയദേവ്, മുരുഗന്‍ എന്നിവര്‍ സംസാരിച്ചു.
സെമിനാറില്‍ പി.നീതു വിഷയം അവതരിപ്പിച്ചു. വി.കുഞ്ഞിക്കൃഷ്ണന്‍ സംസാരിച്ചു.

More Citizen News - Kasargod