ചിറ്റാരിക്കാല്‍ ബി.ആര്‍.സി.യില്‍ 'ഓണനിറവ്'

Posted on: 23 Aug 2015



പരപ്പ: ചിറ്റാരിക്കാല്‍ ഉപജില്ലയിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് ഓണാഘോഷപരിപാടി 'ഓണനിറവ്' നടത്തി. ചിറ്റാരിക്കാല്‍ ബി.ആര്‍.സി.യില്‍ നടന്ന പരിപാടി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസര്‍ യതീഷ്‌കുമാര്‍ റായ് അധ്യക്ഷതവഹിച്ചു. കുട്ടികള്‍ക്കും അമ്മമാര്‍ക്കുമുള്ള ഓണക്കോടി വിതരണം യതീഷ്‌കുമാര്‍ റായ് നിര്‍വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ അയൂബ്ഖാന്‍, ബി.പി.ഒ. പി.കെ.സണ്ണി, ജി.എച്ച്.എസ്എസ്. പരപ്പ പ്രഥമാധ്യാപിക ജാനകി, ജെസ്‌ന ഡൊമിനിക്, സന്തോഷ്, മാനവ്, മനോജ് എന്നിവര്‍ സംസാരിച്ചു. ഓണസദ്യയും ഉണ്ടായിരുന്നു.

More Citizen News - Kasargod