അനധികൃത മീന്‍പിടിത്തം: ബോട്ടുകള്‍ പിടികൂടി

Posted on: 23 Aug 2015കാസര്‍കോട്: ജില്ലയുടെ തീരക്കടലില്‍ നിയമലംഘനം നടത്തി മീന്‍പിടിക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്ന് ഫിഷറീസ് അസി. ഡയറക്ടര്‍ കെ.അജിതയുടെ നേതൃത്വത്തില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ണൂര്‍ യൂണിറ്റിലെ സേനാംഗങ്ങള്‍ ജില്ലയില്‍ പട്രോളിങ് നടത്തി. കാഞ്ഞങ്ങാട് അഴിത്തല ഭാഗത്തുനിന്ന് നിയമവിധേയമല്ലാതെ മത്സ്യബന്ധനം നടത്തിയിരുന്ന രണ്ട് ബോട്ടുകള്‍ പിടികൂടി പിഴ ഈടാക്കി. യന്ത്രവത്കൃതബോട്ടുകള്‍ അനധികൃതമായി തീരക്കടലില്‍ പ്രവര്‍ത്തിപ്പിക്കുന്നതും ട്രോള്‍നെറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതും ശിക്ഷാര്‍ഹമാണ്. റജിസ്‌ട്രേഷനോ ഫിഷിങ് ലൈസന്‍സോ ഇല്ലാത്ത യാനങ്ങള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

More Citizen News - Kasargod