ഓണാഘോഷം

Posted on: 23 Aug 2015തച്ചങ്ങാട്: പൂക്കളവും വിഭവസമൃദ്ധമായ സദ്യയുമൊരുക്കി തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ ഓണാഘോഷം നടന്നു. വിനോദ-കായിക മത്സരങ്ങളും നടന്നു. പ്രഥമാധ്യാപിക ഭാരതി ഷേണായി, പി.ടി.എ. പ്രസിഡന്റ് സുകുമാരന്‍, പഞ്ചായത്ത് സ്ഥിരംസമിതി അംഗം അജയന്‍ പനയാല്‍ എന്നിവര്‍ നേതൃത്വംനല്കി.
പടന്ന:
ഓരി വള്ളത്തോള്‍ സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ഓണാഘോഷം 23, 27, 28 ദിവസങ്ങളില്‍ നടക്കും. 23-ന് ഓണക്കിറ്റ് വിതരണവും 27-ന് രാവിലെ 10 മണിമുതല്‍ സാഹിത്യമത്സരങ്ങളും നടക്കും. 28-ന് തിരുവോണം നാളില്‍ പൂക്കളമത്സരം, കലാ-കായിക മത്സരങ്ങള്‍, ഓണത്തല്ല്, അനുമോദനം, കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്തോത്സവം എന്നിവയും നടക്കും.

More Citizen News - Kasargod