രവീന്ദ്രന് വിദ്യാരംഗം നാടകരചനാ പുരസ്‌കാരം

Posted on: 23 Aug 2015തൃക്കരിപ്പൂര്‍: വിദ്യാരംഗം സാഹിത്യവേദിയുടെ സംസ്ഥാനതല നാടകരചനാ പുരസ്‌കാരത്തിന് തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ സ്വദേശി വി.വി.രവീന്ദ്രന്‍ അര്‍ഹനായി. സമകാലിക സംഭവങ്ങളെ പുരാണവുമായി ബന്ധപ്പെടുത്തി എഴുതിയ 'രേണുക' എന്ന നാടകത്തിനാണ് അംഗീകാരം.
ടി.എം.കെ.വിഷ്ണു നമ്പീശന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2010-ലെ പുരസ്‌കാരം ഡിസംബര്‍ ബുക്‌സ് പ്രസിദ്ധീകരിച്ച രവീന്ദ്രന്റെ 'ദി ട്രെയിന്‍' എന്ന നാടകത്തിനാണ് ലഭിച്ചത്. സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ രവീന്ദ്രന്റെ നാടകങ്ങള്‍ നിരവധിതവണ പുരസ്‌കാരം നേടിയിട്ടുണ്ട്. വിദ്യാരംഗം സാഹിത്യവേദി സംസ്ഥാനതലത്തില്‍ അധ്യാപകര്‍ക്കായി നടത്തിയ കവിതാ മത്സരത്തിലും ഒന്നാംസ്ഥാനം നേടി. ചെറുതാഴം ഗവ. ഹൈസ്‌കൂള്‍ അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ രവീന്ദ്രന്‍ പയ്യന്നൂര്‍ സീക്ക് അംഗമാണ്. ഭാര്യ: ദിവ്യ (ഡി.ഡി.പി. ഓഫീസ്, കാസര്‍കോട്). മക്കള്‍: തേജസ്വിനി, വൈഗ.

More Citizen News - Kasargod