ഓണാഘോഷം നടത്തി

Posted on: 23 Aug 2015കാസര്‍കോട്: കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ ഓണോത്സവം നടത്തി. ഓണോത്സവ സമ്മേളനം കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ഉദ്ഘാടനംചെയ്തു. അക്ഷര ലൈബ്രറി പ്രസിദ്ധീകരിച്ച 'ജാലകം' ഓണപ്പതിപ്പ് ഡെപ്യൂട്ടി കളക്ടര്‍ (എന്‍ഡോസള്‍ഫാന്‍ സെല്‍) എന്‍.പി.ബാലകൃഷ്ണന്‍ നായര്‍ക്ക് നല്കി കളക്ടര്‍ പ്രകാശനം ചെയ്തു.
ഹുസൂര്‍ ശിരസ്തദാര്‍ കെ.ജയലക്ഷ്മി അധ്യക്ഷതവഹിച്ചു. എ.ഡി.എം. എച്ച്.ദിനേശന്‍, ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍.!) എന്‍.ദേവീദാസ്, ജില്ലാ ലോ ഓഫീസര്‍ ജി.സതീഷ്‌കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ കെ.കുഞ്ഞമ്പു നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി.ശേഖര്‍, ജാലകം എഡിറ്റര്‍ സതീശന്‍ പൊയ്യക്കാട്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ടി.കെ.വിനോദ്, വൈസ് പ്രസിഡന്റ് ജയപ്രകാശ് ആചാര്യ എന്നിവര്‍ സംസാരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുളള സമ്മാനവിതരണം കളക്ടര്‍ നിര്‍വഹിച്ചു. ഓണസദ്യയും ഓണപ്പൂക്കള മത്സരവും സംഘടിപ്പിച്ചിരുന്നു.
മഞ്ചേശ്വരം:
മഞ്ചേശ്വരം അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് അംഗങ്ങള്‍ ഓണം ആഘോഷിച്ചു. മംഗല്‍പ്പാടി, എന്‍മകജെ പഞ്ചായത്തിലെ അംഗങ്ങളാണ് എന്‍മകജെ ശ്രീശങ്കര സദനത്തില്‍ ഓണം ആഘോഷിച്ചത്. എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്.സോമശേഖര ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം അഡീഷണല്‍ ഐ.സി.ഡി.എസ്. പി.ഡി.പി.ഒ. ദേവി അധ്യക്ഷതവഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാമകൃഷ്ണറൈ, ശങ്കര, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ചനിയപ്പാടി, സ്ഥിരംസമിതി അധ്യക്ഷന്‍ ഡി.എസ്.രാംവീര്‍, എന്‍മകജെ പഞ്ചായത്തംഗങ്ങളായ ദൈനബി, ബുഷ്‌റ, രാജേശ്വരി, എം.ചന്ദ്രവതി, കുസുമാവതി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod