ഡി.ടി.പി.സി. ഓണം വാരാഘോഷം 14 വേദികളില്‍

Posted on: 23 Aug 2015കാസര്‍കോട്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഓണം വാരാഘോഷം 25 മുതല്‍ 14 വേദികളിലായി നടക്കും. കാസര്‍കോട് സര്‍ക്കാര്‍ മഹിളാമന്ദിരം, മടിക്കൈ അഗതി പുനരധിവാസകേന്ദ്രം എന്നിവിടങ്ങളില്‍ ഓണസദ്യ ഒരുക്കുന്നുണ്ട്. കാഞ്ഞങ്ങാട് ആര്‍ട്ട്‌ഫോറത്തിന്റെ സഹകരണത്തോടെ 26-ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ കഥക് നര്‍ത്തകി റിച്ചാ ശ്രീവാസ്തവയുടെ കഥക് നൃത്തസന്ധ്യ അരങ്ങേറും. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്യും. മാലക്കല്ല് പൗരാവലി, പടന്നക്കടപ്പുറം (സജ്ഞയ് സ്മാരക ക്ലബ്), ഉദിനൂര്‍ (സെന്‍ട്രല്‍ യൂണിറ്റ്), കഞ്ചിയില്‍ (ഗ്രേറ്റ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്), വെള്ളിക്കോത്ത് (നെഹ്രു ബാലവേദി), തിമിരി (അക്ഷര വായനശാല), തൈക്കടപ്പുറം (രാജീവ്ഗാന്ധി ആര്‍ട്‌സ് ക്ലബ്) എന്നിവിടങ്ങളിലായാണ് ഓണാഘോഷം നടക്കുക. 31-ന് തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാനതല സമാപന ഘോഷയാത്രയില്‍ ജില്ലയെ പ്രതിനിധീകരിച്ച് നിശ്ചലദൃശ്യവും ഉണ്ടായിരിക്കും.

More Citizen News - Kasargod