കയ്യൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ വിദ്യാലയവികസനനിധി ഉദ്ഘാടനം ചെയ്തു

Posted on: 23 Aug 2015കയ്യൂര്‍: 'എനിക്കുലഭിച്ച ഈ കാഷവാര്‍ഡ് വിദ്യാലയവികസനനിധിയിലേക്ക് എന്റെ സംഭാവന'. മികച്ച കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ കാഷവാര്‍ഡ് ഏറ്റുവാങ്ങിയ കയ്യൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍ നാലാംതരം വിദ്യാര്‍ഥിനി സഞ്ജനയുടെ പ്രഖ്യാപനം വേദിയിലും സദസ്സിലുമുള്ളവര്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. കയ്യൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ 'വിഷന്‍-2022'ന്റെ ഭാഗമായി സ്മാര്‍ട്ട് ക്ലാസ് മുറികള്‍ യാഥാര്‍ഥ്യമാക്കുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഉദ്ഘാടനവേദിയിലായിരുന്നു സഞ്ജനയുടെ പ്രഖ്യാപനം.
രക്ഷിതാക്കള്‍, പൂര്‍വവിദ്യാര്‍ഥികള്‍, പൂര്‍വ അധ്യാപകര്‍, നാട്ടുകാര്‍ തുടങ്ങി യോഗത്തിലെത്തിയവര്‍ തങ്ങളാലാകുന്നത് വിദ്യാലയവികസനനിധിയിലേക്ക് കൈമാറി. ഒറ്റദിവസംകൊണ്ട് 80,000 രൂപയാണ് സ്വരൂപിക്കാനായത്.
പി.ദാമോദരന്‍, പി.ഗോപാലന്‍ വൈദ്യര്‍ എന്നിവരുടെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റും മുന്‍ പ്രഥമാധ്യാപകനായിരുന്ന പി.പി.കുഞ്ഞിക്കൃഷ്ണന്‍ ഏര്‍പ്പെടുത്തിയ കാഷവാര്‍ഡും ചടങ്ങില്‍ വിതരണംചെയ്തു. സ്മാര്‍ട്ട് ക്ലാസുകള്‍ യാഥാര്‍ഥ്യമാക്കാനാവശ്യമായ ലാപ്‌ടോപ്പുകള്‍ അനുവദിക്കുമെന്ന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അറിയിച്ചു.
കെ.പദ്മാവതി അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ബാലക്യഷ്ണന്‍, പി.കുഞ്ഞിക്കണ്ണന്‍, ടി.ദാമോദരന്‍, പി.പി.കുഞ്ഞിക്കൃഷ്ണന്‍, കെ.രാജന്‍, കെ.ചിത്രലേഖ, കെ.വി.ഭാസ്‌കരന്‍, ആദിത്യ രവീന്ദ്രന്‍, കെ.നാരായണന്‍, ഡി.ബാബു എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod