രാഹുലിനും രാഹിതയ്ക്കും സഹായവുമായി എസ്.എന്‍.ഡി.പി.യും

Posted on: 23 Aug 2015ചെറുവത്തൂര്‍: അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട ചെറുവത്തൂര്‍ റെയില്‍വേക്കുളത്തിന് സമീപത്തെ രാഹുല്‍-രാഹിത സഹോദരങ്ങളുടെ ഭാവി ശോഭനമാക്കാന്‍ എസ്.എന്‍.ഡി.പി. യോഗം പ്രവര്‍ത്തകരും കൈകോര്‍ക്കും. കുരുന്നുകളെ സഹായിക്കാന്‍ പ്രത്യേക യോഗം ചേര്‍ന്നു. സഹായധനത്തിന്റെ ആദ്യഗഡു 25-ന് കൈമാറും.

കെ.വി.രാഘവന്‍ അധ്യക്ഷതവഹിച്ചു. തൃക്കരിപ്പൂര്‍ യൂണിയന്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍, കൗണ്‍സിലര്‍ പി.പി.നാരായണന്‍, പി.സി.പ്രദീപ് കുമാര്‍, എം.രാജേഷ് രാഘവന്‍, കെ.സുരേശന്‍, വി.വി.ഷൈജു, കെ.സന്തോഷ്, എം.ബിജു, ഷീല രവീന്ദ്രന്‍, എന്‍.പി.അജിത, സി.ചിത്രാകരന്‍, എം.വിജയന്‍ പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod