മോട്ടോര്‍തൊഴിലാളി ക്ഷേമനിധി ആനുകൂല്യം വിതരണം ചെയ്തു

Posted on: 23 Aug 2015കാഞ്ഞങ്ങാട്: മോട്ടോര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്ക് വിവിധ ആനുകൂല്യപട്ടികയിലായി 26.97 ലക്ഷം വിതരണംചെയ്തു. ചികിത്സാസഹായം, വിവാഹ സഹായധനം, അപകടത്തില്‍ മരിച്ച അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്, റീഫണ്ട് എന്നിവയാണ് വിതരണംചെയ്തത്. കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ പി.വി.കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ചീഫ് എക്‌സിക്ക്യൂട്ടിവ് ഓഫീസര്‍ ഡോ. എ.കെ.ശ്രീഹരി, എം.മനോഹരന്‍, ലോറന്‍സ് ബാബു, ടി.ഗോപിനാഥന്‍, ജോയി ജോസഫ്, ഡി.സന്തോഷ്‌കുമാര്‍, എ.എം.നൗഷാദ്, കെ.ആര്‍.രവി, പി.ഹരികുമാര്‍, വി.എന്‍.രാധാകൃഷ്ണന്‍, വി.ബാലചന്ദ്രന്‍പിള്ള, പി.ടി.പോള്‍, എസ്.തുളസീധരന്‍, കെ.എസ്.അജയകുമാര്‍, കാറ്റാടി കുമാരന്‍, സി.ഒ.സജി, കെ.ഗിരീഷ്, കെ.അമ്പാടി, ജാഫര്‍ മൂവാരിക്കുണ്ട്, വി.വി.ബാലകൃഷ്ണന്‍, വി.വി.സുശീല എന്നിവര്‍ സംസാരിച്ചു. ബോധവത്കരണക്ലാസും നടന്നു.

More Citizen News - Kasargod