ഓണം ഉത്സവബത്ത കൈപ്പറ്റണം

Posted on: 23 Aug 2015കാസര്‍കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിനുകീഴിലുള്ള മാനേജ്‌മെന്റ് ഫണ്ട് കൈപ്പറ്റുന്ന ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് ഓണം ഉത്സവബത്തയായി 4,500 രൂപ അനുവദിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിനുകീഴിലുളള നിലവില്‍ മാനേജ്‌മെന്റ് ഫണ്ട് കൈപ്പറ്റുന്ന എല്ലാ ക്ഷേത്രഭരണാധികാരികളും ക്ഷേത്രത്തിന്റെ 2014-ലെ വരവുചെലവ് പട്ടിക, അംഗീകരിച്ച ശമ്പളപ്പട്ടികയുടെ പകര്‍പ്പ്, അപേക്ഷ എന്നിവ സഹിതം നീലേശ്വരത്ത് മാട്ടുമ്മല്‍ കോംപ്ലക്‌സിലെ അസി. കമ്മീഷണര്‍ ഓഫീസില്‍ ഹാജരായി ഓണത്തിനുമുമ്പ് ഉത്സവബത്ത കൈപ്പറ്റി ജീവനക്കാര്‍ക്ക് വിതരണം ചെയ്യേണ്ടതാണെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു.

More Citizen News - Kasargod