മാലോത്ത് ബളാല്‍ കുടിവെള്ളപദ്ധതി തുടങ്ങി

Posted on: 22 Aug 2015കാഞ്ഞങ്ങാട്: ബളാല്‍ ഗ്രാമപ്പഞ്ചായത്തിലെ മാലോത്ത് ബളാല്‍ കുടിവെള്ളപദ്ധതി പരീക്ഷണാര്‍ഥം പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച പൈപ്പ് ലൈനില്‍കൂടി ജലവിതരണം തുടങ്ങി. പൈപ്പ് ലൈനില്‍ കൂടി ശുദ്ധീകരിക്കാത്ത വെള്ളമാണ് ഇപ്പോള്‍ തുറന്നുവിടുന്നത്. അതുകൊണ്ട് ആരും ഈ വെള്ളം ഉപയോഗിക്കരുതെന്നും പൈപ്പ് ലൈനുകളില്‍ എവിടെയെങ്കിലും ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും ജല അതോറിറ്റി അസി. എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 8547638256.

More Citizen News - Kasargod