സ്‌കൂളുകളില്‍ ഓണാഘോഷവും ഓണസദ്യയും

Posted on: 22 Aug 2015കാഞ്ഞങ്ങാട്: പുതിയകോട്ട യു.ബി.എം.സി. സ്‌കൂളില്‍ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി മഹാബലിയായും വാമനനായും വേഷംധരിച്ച് വിദ്യാര്‍ഥികള്‍ ക്ലാസുകളിലെത്തി. പൂക്കളമൊരുക്കലും ഓണക്കളികളും ഓണസദ്യയുമുണ്ടായി. ശ്രീനന്ദന്‍ മാവേലിയായും കല്യാണ്‍ ഗോപി വാമനനായും വേഷമിട്ടു.
അജാനൂര്‍ ഗവ. ഫിഷറീസ് സ്‌കൂളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി ഓണസദ്യയും ഓണക്കളികളും നടന്നു. പഞ്ചായത്തംഗം കെ.അശോകന്‍ ഉദ്ഘാടനം ചെയ്തു. ഓണസദ്യയൊരുക്കിയതും പാചകവിദഗ്നായ ഉദ്ഘാടകന്‍ തന്നെയായിരുന്നു. രക്ഷിതാക്കള്‍ക്കായി പഞ്ച ഗുസ്തിമത്സരവും ചൂല് നിര്‍മാണ മത്സരവും നടന്നു.
കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണക്കളികളും ഓണസദ്യയും നടന്നു.

More Citizen News - Kasargod