കുട്ടിപ്പോലീസുകാര്‍ കൊതുകുനിവാരണ ആരോഗ്യസര്‍വേ നടത്തി

Posted on: 22 Aug 2015നീലേശ്വരം: ചായ്യോത്ത് ഗവ. എച്ച്.എസ്.എസ്. സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂണിറ്റിന്റെയും സ്‌കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെയും കരിന്തളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ കൊതുക് നിവാരണ ആരോഗ്യ ബോധവത്കരണ സര്‍വെയും ക്ലാസും നടത്തി. ചായ്യോത്തെയും പരിസരങ്ങളിലെയും നൂറോളം വീടുകള്‍ സന്ദര്‍ശിച്ച് കുട്ടിപ്പോലീസുകാര്‍ വിവരങ്ങള്‍ ശേഖരിച്ച് കൊതുക് നശീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രഥമാധ്യാപിക ഒ.ജെ.ഷൈല ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ കെ.മുരളീധരന്‍, കെ.പ്രദീപ്, കെ.ജയശ്രീ, ടി.വി.ജയരാജന്‍, എം.നിര്‍മല, ഷൈനി സെബാസ്റ്റ്യന്‍, ജോബിത്ത് ജോസഫ്, കാര്‍ത്തിക് കൃഷ്ണ, അനന്യ ദിവാകരന്‍, കെ.ദേവിക, എസ്.ആര്‍.അനുശ്രീ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod