സി.അച്യുതമേനോനെ അനുസ്മരിച്ചു

Posted on: 22 Aug 2015കാഞ്ഞങ്ങാട്: കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ടത് അച്യുതമേനോന്‍ സര്‍ക്കാറാണെന്ന് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. പറഞ്ഞു. രാവണേശ്വരം സി.അച്യുതമേനോന്‍ ഗ്രന്ഥാലയത്തില്‍ നടന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്‌കരണം നടപ്പാക്കി കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പുതുജീവന്‍ നല്‍കിയത് അച്യുതമേനോനാണ്. ജീവിതശൈലി, രാഷ്ട്രീയ നേതാവ്, ഭരണകര്‍ത്താവ് എന്നീ നിലകളില്‍ മാതൃകയായിരുന്നു അച്യുതമേനോനെന്നും എം.എല്‍.എ. പറഞ്ഞു.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. പി.അപ്പുക്കുട്ടന്‍, യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് നേടിയ കെ.അഭിനന്ദ്, പരീക്ഷാ വിജയംനേടിയ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉപഹാരം നല്‍കി. ഗ്രന്ഥാലയം പ്രസിഡന്റ് ടി.എ.അജയകുമാര്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബങ്കളം കുഞ്ഞിക്കൃഷ്ണന്‍, അഡ്വ. പി.അപ്പുക്കുട്ടന്‍, പി.ബാബു, കെ.ശ്രാവണ്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod