പൈവളിഗെയില്‍ ഭരണത്തുടര്‍ച്ചയ്ക്ക് ബി.ജെ.പി.

Posted on: 22 Aug 2015മഞ്ചേശ്വരം: കാസര്‍കോട് താലൂക്കില്‍ മഞ്ചേശ്വരം ബ്ലോക്കിലുള്‍പ്പെടുന്ന പഞ്ചായത്താണ് പൈവളിഗെ. മുമ്പ് ദക്ഷിണ കാനറ ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശം. 1964 നവംബറിലാണ് പഞ്ചായത്ത് രൂപവത്കരിച്ചത്. ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും, ബി.ജെ.പി.ക്കും സ്വാധീനമുള്ള മേഖലയാണിത്. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ജനവിഭാഗമാണ് ഭൂരിഭാഗവും. നെല്ല്, തെങ്ങ്, കവുങ്ങ്, റബ്ബര്‍, കുരുമുളക്, വാഴ എന്നിവയാണ് പ്രധാന കാര്‍ഷിക വിളകള്‍. കാര്‍ഷികമേഖലയിലെ വിലത്തകര്‍ച്ച പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകും. 12 വര്‍ഷത്തോളം സി.പി.എം. ഭരണസാരഥ്യം വഹിച്ച പഞ്ചായത്തില്‍ പക്ഷേ കഴിഞ്ഞ പത്തുവര്‍ഷം തുടര്‍ച്ചയായി ബി.ജെ.പി.യാണ് ഭരിക്കുന്നത്.
ഭരണം നിലനിര്‍ത്തും - മണികണ്ഠ റൈ (പഞ്ചായത്ത് പ്രസിഡന്റ്, ബി.ജെ.പി.)

* ജലനിധിപദ്ധതിയിലൂടെ 2372 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിച്ചു.
* ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നല്കി.
* പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ച് പൊതുശൗചാലയങ്ങള്‍ നിര്‍മിച്ചു.
* കര്‍ഷകര്‍ക്ക് കാര്‍ഷിക ഉപകരണങ്ങളും ആനുകൂല്യങ്ങളും വിതരണം ചെയ്തു.
* ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുകവഴി സംസ്ഥാന സര്‍ക്കാറിന്റെയും മഞ്ചേശ്വരം ബ്ലോക്കിന്റെയും അംഗീകാരം നേടി.
* പാലിയേറ്റീവ് കെയര്‍ സംവിധാനം മാതൃകാപരം.
* ഗ്രാമീണ റോഡുകള്‍ ഗതാഗതയോഗ്യമാക്കി.
* ഫണ്ട് വിനിയോഗം ഫലപ്രദമാക്കുകവഴി വികസന പ്രവര്‍ത്തനങ്ങള്‍ ത്വരപ്പെടുത്തി.


പദ്ധതികള്‍ നടപ്പാക്കാനായില്ല -അബ്ദുള്‍ റസാഖ് ചിപ്പാര്‍ (പ്രതിപക്ഷ നേതാവ്, സി.പി.എം.)

* ജലനിധി പണിപൂര്‍ത്തീകരിച്ചില്ല.
* ഗ്രാമീണറോഡുകള്‍ തകര്‍ന്നുകിടക്കുന്നു.
* ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നില്ല.
* പഞ്ചായത്ത് ഓഫീസിന് പുറത്ത് സമാന്തര ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു.
* കാര്‍ഷികമേഖലയെ പാടെ അവഗണിച്ചു.
* മൃഗാസ്​പത്രിയുടെ പ്രവര്‍ത്തനം നിര്‍ജീവമായി.
* കര്‍ഷകര്‍ക്ക് സമയബന്ധിതമായി ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയില്ല.
* പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ കഴിഞ്ഞില്ല.

കക്ഷിനില
ബി.ജെ.പി. - 7
സി.പി.എം. - 4
കോണ്‍ഗ്രസ് - 2
മുസ്ലിം ലീഗ് - 2
സ്വതന്ത്രര്‍ - 4
ജനസംഖ്യ - 27, 913
വിസ്തീര്‍ണം - 72.51 ച.കി.മി.
വാര്‍ഡുകള്‍ - 19.

More Citizen News - Kasargod