മോഷണശ്രമത്തിനിടെ യുവാവിനെ നാട്ടുകാര്‍ പിടികൂടി

Posted on: 22 Aug 2015മഞ്ചേശ്വരം: മോഷണശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടിയ യുവാവിനെ പോലീസില്‍ ഏല്പിച്ചു. കൂടെ ഉണ്ടായിരുന്ന മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മഞ്ചേശ്വരത്തെ ഒരു വീടിന്റെ വാതില്‍ പൊളിക്കാനുള്ള ശ്രമത്തിനിടെ വീട്ടുകാര്‍ ബഹളംവെച്ചപ്പോള്‍ രണ്ടുപേര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരാളെ നാട്ടുകാര്‍ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരുടെ വാന്‍ വീടിനുസമീപത്ത് നിര്‍ത്തിയിട്ടതായി കണ്ടെത്തി. പിടികൂടിയ ആളെ പോലീസിലേല്പിച്ചു. മംഗലാപുരം സ്വദേശിയാണ് പിടിയിലായത്.
മഞ്ചേശ്വരത്തും പരിസരപ്രദേശങ്ങളിലും രാത്രിയില്‍ മോഷണം വ്യാപകമാകുന്നതില്‍ നാട്ടുകാര്‍ ഭീതിയിലാണ്. ഒരാഴ്ചമുമ്പ് മോഷണശ്രമം തടഞ്ഞ ഗൃഹനാഥനെ മോഷ്ടാവ് തലയ്ക്കടിച്ചുവീഴ്ത്തി രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ഈ പ്രദേശത്ത് മറ്റൊരു മോഷണശ്രമവുമുണ്ടായി.

More Citizen News - Kasargod