ദൃശ്യവിരുന്നൊരുക്കി ഓണം ഘോഷയാത്ര

Posted on: 22 Aug 2015പൊയിനാച്ചി: കാസര്‍കോട് കോ ഓപ്പറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുന്നാട്ട് ഓണാഘോഷം നടത്തി. പീപ്പിള്‍സ് കോ ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, പീപ്പിള്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
1500 പേരെ ഉള്‍പ്പെടുത്തി ഘോഷയാത്ര, പൂക്കളമത്സരം, കമ്പവലി മത്സരം, ഓണസദ്യ എന്നിവ സംഘടിപ്പിച്ചു. സൊസൈറ്റി പ്രസിഡന്റ് പി.രാഘവന്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.കെ.ലൂക്കോസ് അധ്യക്ഷത വഹിച്ചു. ബേഡഡുക്ക ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.അനന്തന്‍, പി.ടി.എ. പ്രസിഡന്റ് കെ.വി.ഭാസ്‌കരന്‍, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.എന്‍.ജഗദീശന്‍ നമ്പ്യാര്‍, സെക്രട്ടറി ഇ.കെ.രാജേഷ്, എം.ബി.എ. കോളേജ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സജിനി വി.കെ., സ്റ്റാഫ് സെക്രട്ടറി പി.ഗോപകുമാര്‍, ഭരണസമിതി അംഗങ്ങളായ എ.വിജയന്‍, ജി.പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എം.ലതിക, ഓമന, നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod