ക്ഷേത്രത്തിലും ഫാമിലി വെല്‍ഫെയര്‍ ഓഫീസിലും കവര്‍ച്ച; മുഖ്യപ്രതിക്ക് ആറുവര്‍ഷം കഠിന തടവ്‌

Posted on: 22 Aug 2015കാസര്‍കോട്: ക്ഷേത്രത്തില്‍ നിന്നും ഫാമിലി വെല്‍ഫെയര്‍ ഓഫീസില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതികള്‍ക്ക് കഠിന തടവുശിക്ഷ കോടതി വിധിച്ചു. ഒന്നാം പ്രതി കോട്ടയം പുന്നാരംപള്ളി സ്വദേശി ബാബു കുര്യാക്കോസിന് ഇരുകേസുകളിലുമായി മൂന്ന് വര്‍ഷം വീതം കഠിനതടവും 2000 രൂപ പിഴയും വിധിച്ചു. രണ്ടാംപ്രതി കാസര്‍കോട് പച്ചക്കാട് കോളനിയിലെ സോമന്‍ എന്ന ചോമുവിന് രണ്ടുകേസുകളിലുമായി രണ്ട് വര്‍ഷം കഠിനതടവിനുമാണ് കാസര്‍കോട് സി.ജെ.എം. കോടതി ജഡ്ജി രാജു ശിക്ഷിച്ചത്.
2012 മെയ് ആറിനാണ് ഇച്ചിലങ്കോട്ടെ ക്ഷേത്രത്തില്‍ നിന്ന് മൂന്ന് സ്വര്‍ണപ്പൂക്കളും രണ്ടു മുഖാഭരണങ്ങളും ഭണ്ഡാരത്തില്‍ നിന്ന് 3000 രൂപയും കവര്‍ന്നത്. കളവ് മുതലാണെന്നറിഞ്ഞിട്ടും തിരുവാഭരണങ്ങള്‍ വാങ്ങിച്ചതിനാണ് സോമന് ശിക്ഷ വിധിച്ചത്. 2012 നവംബറിലാണ് പുത്തിഗെ ഫാമിലി വെല്‍ഫെയര്‍ ഓഫീസിലെ ജീവനക്കാരി അലമാരയില്‍ സൂക്ഷിച്ചിരുന്ന കമ്മല്‍ മോഷണം പോകുന്നത്. കുമ്പള പോലീസാണ് രണ്ടു കേസുകളും അന്വേഷിച്ചത്.

More Citizen News - Kasargod