മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

Posted on: 22 Aug 2015കാസര്‍കോട്: നവീകരിച്ച കാസര്‍കോട് മത്സ്യമാര്‍ക്കറ്റ് ഉദ്ഘാടനവേദിയില്‍ മത്സ്യവില്പനക്കാരായ സ്ത്രീകളുടെ പ്രതിഷേധം. ഉദ്ഘാടന പ്രസംഗത്തിനായി മന്ത്രി എഴുന്നേറ്റപ്പോഴാണ് സദസ്സില്‍ മുന്‍നിരയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളി ശബ്ദമുയര്‍ത്തിയത്. എന്നാല്‍ താന്‍ പ്രസംഗം നിര്‍ത്തണമെന്നാണോ പറയുന്നതെന്ന് മന്ത്രി തിരിച്ചു ചോദിച്ചു. തുടര്‍ന്ന് പോലീസുകാര്‍ ഇടപെട്ട് മത്സ്യത്തൊഴിലാളികളെ അനുനയിപ്പിക്കുകയായിരുന്നു.
പുതിയ മാര്‍ക്കറ്റില്‍ അടിസ്ഥാനസൗകര്യങ്ങള്‍ കുറവാണെന്ന് ആരോപിച്ച് മന്ത്രിയെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികള്‍ തടയുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

More Citizen News - Kasargod