മന്ത്രിയും എം.എല്‍.എ.യും കൊമ്പുകോര്‍ത്തു

Posted on: 22 Aug 2015കാഞ്ഞങ്ങാട്: അന്നത്തെ അനുഭവംപറഞ്ഞ് ഹെലികോപ്ടറില്‍ കയറിയ കാര്യം മന്ത്രി ബാബു പറഞ്ഞപ്പോള്‍, ഇപ്പോള്‍ ആളെ പിടികിട്ടിയെന്ന് വേദിയിലിരുന്ന എന്‍.എ.നെല്ലിക്കുന്നിന്റെ കമന്റ്. ഇത് മന്ത്രിയെ തെല്ലൊന്ന് ചൊടിപ്പിച്ചു. താങ്കള്‍ പച്ചക്കുപ്പായമിട്ടുതുടങ്ങിയത് എപ്പോഴാണെന്ന കാര്യം എനിക്കറിയാം. ഈ നാട്ടുകാര്‍ക്കുമറിയാം. മന്ത്രി തിരിച്ചടിച്ചത് ഞൊടിയിടയിലായിരുന്നു. നെല്ലിക്കുന്ന് പച്ചക്കുപ്പായമിട്ടിട്ട് എത്രകാലമായെന്നും അതിനുമുമ്പ് ഏത് കുപ്പായമാണിട്ടതെന്നും നന്നായി അറിയാമെന്നുകൂടി മന്ത്രി ആവര്‍ത്തിച്ചു. തുടര്‍ന്ന് പ്രസംഗിച്ച എന്‍.എ.നെല്ലിക്കുന്നും വിട്ടില്ല. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ആദ്യമായി ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചത് താനാണെന്ന് എം.എല്‍.എ. പറഞ്ഞു. കീഴ്‌ക്കോടതിയിലും പുറത്തും ലീലാകുമാരിയമ്മ പൊരുതിയപ്പോള്‍ ഹൈക്കോടതിയില്‍ ഇതിനെതിരെ മറ്റൊരു ഹര്‍ജിയുമായി പോരാട്ടംനടത്താന്‍ തനിക്കായി. ഇതൊന്നും മന്ത്രിക്കറിയില്ല -നെല്ലിക്കുന്ന് പറഞ്ഞു.

More Citizen News - Kasargod