മലയോരഹൈവേ യു.ഡി.എഫിന്റെ പ്രഖ്യാപിതലക്ഷ്യം-മുഖ്യമന്ത്രി

Posted on: 22 Aug 2015വെള്ളരിക്കുണ്ട്: ലക്ഷ്യമിട്ട രീതിയില്‍ മലയോര ഹൈവേ പൂര്‍ത്തിയാക്കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനപ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കലാണ് യു.ഡി.എഫ്. നയം. ജനങ്ങള്‍ സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ചത് ഇതുകൊണ്ടാണ്. മലയോരത്ത് താലൂക്ക് അനുവദിച്ചത് വികസനനയത്തിന്റെ ഭാഗമാണ്. താലൂക്കിന് ആവശ്യമായ അനുബന്ധസ്ഥാപനങ്ങള്‍ അനുവദിക്കാന്‍ അടിയന്തരനടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കെ.എം.രാമകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമവികസനവകുപ്പ് കമ്മീഷണര്‍ കെ.വി.മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി, കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, കെ.എസ്.കുര്യാക്കോസ്, കെ.ജെ.വര്‍ക്കി, സൗമ്യ വേണുഗോപാല്‍, എച്ച്.വിഘ്‌നേശ്വരഭട്ട്, സുപ്രിയ അജിത്, രാജു കട്ടക്കയം, ടോമി പ്ലാച്ചേരി, ഹരീഷ് പി.നായര്‍, പി.വി.രവി, രാധ സുകുമാരന്‍, മറിയാമ്മ ചാക്കോ, മിനി ചെറിയാന്‍, കെ.പി.സഹദേവന്‍, ടി.ശാരദ, സി.എം.ഇബാഹിം, സി.കെ.ശ്രീധരന്‍, കെ.പി.സതീഷ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മീനാക്ഷി ബാലകൃഷ്ണന്‍ സ്വാഗതവും കെ.അബ്ദുള്ള നന്ദിയും പറഞ്ഞു.

More Citizen News - Kasargod