പാണൂര്‍ നീര്‍ത്തട പദ്ധതി: നിര്‍മാണപ്രവൃത്തി തുടങ്ങി

Posted on: 22 Aug 2015ബോവിക്കാനം: നബാര്‍ഡിന്റെ സഹായത്തോടെ മണ്ണ് പര്യവേക്ഷണ സംരക്ഷണവകുപ്പ് നടപ്പാക്കുന്ന പാണൂര്‍ നീര്‍ത്തട പദ്ധതി നിര്‍മാണപ്രവൃത്തി തുടങ്ങി.
മണ്ണൊലിപ്പ് തടയുന്നതിനും ഭൂഗര്‍ഭജലവിതാനും ഉയര്‍ത്തി വരള്‍ച്ചതടയുന്നതിനും കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുന്നതിനും രണ്ടുകോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.
നിര്‍മാണ പ്രവൃത്തി കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. മുളിയാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ഭവാനി അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് മുഖ്യാതിഥിയായിരുന്നു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മാധവന്‍ സ്വാഗതം പറഞ്ഞു.

More Citizen News - Kasargod