പെരിയ നമ്പി പടിയിറങ്ങി; ഇനി നാട്ടുകാരുടെ പദ്മനാഭ മധുരമ്പാടിത്തായര്‍

Posted on: 22 Aug 2015പെരിയ: കുടമാറ്റംകഴിഞ്ഞ് അധികാരചിഹ്നങ്ങളും കൈമാറി പെരിയനമ്പിസ്ഥാനത്തുനിന്ന് പടിയിറങ്ങിയ മരുതംപാടി നാരായണന്‍ പദ്മനാഭന്‍ നാട്ടില്‍ തിരിച്ചെത്തി.
പദ്മനാഭ സന്നിധിയിലെ എട്ടുവര്‍ഷക്കാലത്തെ ഉപാസനയ്ക്ക് ശേഷമാണ് നാട്ടുകാരുടെ പദ്മനാഭന്‍ മധുരമ്പാടിത്തായര്‍ മരുതംപാടി ഇല്ലത്ത് മടങ്ങിയെത്തിയത്.
ക്ഷേത്രവും അമൂല്യസമ്പത്തും ലോകശ്രദ്ധയില്‍ ഉള്‍പ്പെട്ടപ്പോഴും വിവാദങ്ങളിലൊന്നുംപെടാതെ പദ്മനാഭപാദപൂജയില്‍ ഏര്‍പ്പെട്ട നാരായണന്‍ പദ്മനാഭന്‍ നിറഞ്ഞ മനസ്സോടെയാണ് ഇല്ലത്ത് തിരിച്ചെത്തിയത്. ഇനിയുള്ള ജീവിതം പ്രായമായ അമ്മ ഗൗരി അന്തര്‍ജനത്തെ പരിചരിച്ച് നാട്ടില്‍തന്നെ കഴിയാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
പെരിയനമ്പിസ്ഥാാനം ഒഴിഞ്ഞശേഷം മടങ്ങിയെത്തിയ നാരായണന്‍ പദ്മനാഭന് വികാരനിര്‍ഭരമായ വരവേല്പാണ് ലഭിച്ചത്. കുരുക്ഷേത്ര ഗ്രാമസേവാസമിതിയുടെ നേതൃത്വത്തില്‍ മധുരമ്പാടിയില്‍നിന്ന് ഇല്ലത്തേക്ക് സ്വീകരിച്ചാനയിച്ചു. മധുര വിതരണവും നടന്നു.

More Citizen News - Kasargod