ഓണാഘോഷത്തിന് തിരുവാതിരകളിയുമായി വിദ്യാര്‍ഥിനികള്‍

Posted on: 22 Aug 2015കാസര്‍കോട്: ഓണാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ഗവ. വി.എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സിലെ വിദ്യാര്‍ഥികള്‍ 101 പേര്‍ പങ്കെടുത്ത തിരുവാതിര അവതരിപ്പിച്ചു. അതിനുശേഷം പെണ്‍കുട്ടികളുടെ വടംവലിയും വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു. പ്രഥമാധ്യാപകന്റെ ചുമതല വഹിക്കുന്ന കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനംചെയ്തു. സംഗീതാധ്യാപകന്‍ വിഷ്ണുഭട്ട്, സീനിയര്‍ അസിസ്റ്റന്റ് പി.ശോശാമ്മ, പി.ശശികല, ബെറ്റി അബ്രഹാം, എം.എ.ഷൈനി, കെ.എം.ബല്ലാള്‍, പ്രിന്‍സിപ്പല്‍ പ്രസീത, ബിന്‍സി, പുരുഷോത്തമഭട്ട് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod