പൊയിനാച്ചി ക്ഷീരോത്പാദക സംഘം കെട്ടിടം തുറന്നു

Posted on: 22 Aug 2015ബ്ലോക്ക് ക്ഷീരസംഗമം നടത്തി


പൊയിനാച്ചി: പൊയിനാച്ചി ക്ഷീരോത്പാദക സഹ. സംഘം കെട്ടിടം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ക്ഷീരവികസനവകുപ്പ്, കാസര്‍കോട് ക്ഷീരവികസന യൂണിറ്റിലെ ക്ഷീര സഹ. സംഘങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍, മില്‍മ എന്നിവയുടെ നേതൃത്വത്തില്‍ ക്ഷീരസംഗമവും നടത്തി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ഷുക്കൂര്‍ അധ്യക്ഷതവഹിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായധന വിതരണവും അവര്‍ നിര്‍വഹിച്ചു.
കാസര്‍കോട് യൂണിറ്റിലെ മികച്ച ക്ഷീരകര്‍ഷകരായി തിരഞ്ഞെടുക്കപ്പെട്ട ഗണപതി ഭട്ട് മുള്ളേരിയ, ബി.കെ.ബീഫാത്തുമ പൊയിനാച്ചി എന്നിവരെ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് ഉപഹാരം നല്കി ആദരിച്ചു.
മില്‍മയുടെ കെട്ടിടംഗ്രാന്റായ ഒന്നരലക്ഷം രൂപ പൊയിനാച്ചി ക്ഷീരസംഘത്തിന് മില്‍മ മലബാര്‍ മേഖലാ ചെയര്‍മാന്‍ കെ.എന്‍.സുരേന്ദ്രന്‍ നായര്‍ നല്കി.
ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീരസംഘം പ്രസിഡന്റിനുള്ള ബഹുമതി കൊളത്തൂര്‍ ക്ഷീരസംഘം പ്രസിഡന്റ് വി.കുമാരന് കാസര്‍കോട് ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ എം.ശോഭന സമ്മാനിച്ചു. ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച ബേത്തൂര്‍പാറ ക്ഷീരസംഘത്തിനും 80 ശതമാനം പാല്‍ സംഭരണ വര്‍ധന ഉണ്ടാക്കിയ കരിവേടകം ക്ഷീരസംഘത്തിനും മില്‍മ ഡയറക്ടര്‍ ജെസി ടോം പുരസ്‌കാരം നല്കി.
പൊയിനാച്ചി ക്ഷീരസംഘത്തിലെ മികച്ച ക്ഷീരകര്‍ഷനുള്ള അവാര്‍ഡ് മുണ്ടോള്‍ ഗോപാലകൃഷ്ണഭട്ടിന് ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു ഹാജി നല്കി.
മികച്ച യുവ ക്ഷീരകര്‍ഷകരായ ബേത്തൂര്‍പാറയിലെ രാജീവ്‌നാഥിനെയും ടി.കെ.ലതയെയും ചെമ്മനാട് ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഉണ്ണിക്കൃഷ്ണന്‍ പൊയിനാച്ചിയും പൊയിനാച്ചി ക്ഷീരസംഘത്തില്‍ തുടര്‍ച്ചയായി പാലളന്ന കര്‍ഷക നഫീസ ചെറുകരയ്ക്ക് രമാ ഗംഗാധരനും ഉപഹാരം നല്കി ആദരിച്ചു. ക്ഷീരസംഘം അംഗങ്ങളുടെ മക്കള്‍ക്ക് ക്ഷേമനിധി സ്‌കോളര്‍ഷിപ്പ് ചെങ്കള ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ അഷ്‌റഫ് വിതരണംചെയ്തു. പൊയിനാച്ചി ക്ഷീരസംഘം സ്ഥാപക പ്രസിഡന്റ് എം.കെ.നാരായണന്‍ നായരെ കൃഷ്ണന്‍ ചട്ടഞ്ചാല്‍ പൊന്നാട അണിയിച്ച് ആദരിച്ചു. മില്‍മ ഓഫീസര്‍ കെ.മാധവന്‍, ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി, വി.കുമാരന്‍, ഇ.കുഞ്ഞമ്പു നായര്‍, മുണ്ടാത്ത് കൃഷ്ണന്‍ നായര്‍, കെ.ഗോപിനാഥന്‍, ബി.മോഹനന്‍ നായര്‍, എം.ശ്രീജാകുമാരി, ക്ഷീര വികസന ഓഫീസര്‍ അഞ്ജു കുര്യന്‍ എന്നിവര്‍ സംസാരിച്ചു.
തലശ്ശേരി ക്ഷീരവികസന ഓഫീസര്‍ വി.കെ.നിഷാദ്, മഞ്ചേശ്വരം ക്ഷീരവികസന ഓഫീസര്‍ പി.വി.ആസാദ്, നീലേശ്വരം ക്ഷീരവികസന ഓഫീസര്‍ പി.എച്ച്.സിറാജുദ്ദീന്‍ എന്നിവര്‍ ക്ലാസെടുത്തു.

More Citizen News - Kasargod