ബദിയഡുക്കയില്‍ ശൗചാലയം വേണം -ഡി.വൈ.എഫ്.ഐ.

Posted on: 22 Aug 2015ബദിയടുക്ക: ബദിയഡുക്കയില്‍ ശൗചാലയം പണിയണമെന്ന് ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു. കാലപ്പഴക്കംകൊണ്ട് ഏതുസമയത്ത് നിലംപൊത്താന്‍ കാത്തുനില്ക്കുന്ന പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സിലുണ്ടായിരുന്ന മൂത്രപ്പുരയും കക്കൂസും ഉപയോഗശൂന്യമായി കിടക്കുകയാണ്.
ആധുനികരീതിയില്‍ ശൗചാലയവും ബസ്സ്റ്റാന്‍ഡും പണിയുമെന്ന് പ്രഖ്യാപനം നടത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ശൗചാലയം ഉടന്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ചന്ദ്രന്‍, ബി.എം.സുബൈര്‍, പി.രഞ്ജിത്ത്, ലത്തീഫ് മൂക്കമ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod