കേരള സമാജം ഓണാഘോഷം സപ്തംബര്‍ ആറിന്

Posted on: 22 Aug 2015മംഗളൂരു: കേരളസമാജത്തിന്റെ ഓണാഘോഷത്തിന് സപ്തംബര്‍ ആറിന് തിരി തെളിയും. വൈകിട്ട് അഞ്ചിന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിലവിളക്ക് കൊളുത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും. എം.ജി. റോഡിലെ ടി.എം.എ. പൈ കണ്‍വെന്‍ഷന്‍ സെന്റില്‍ നടക്കുന്ന ആഘോഷപരിപാടിയില്‍ സമാജം പ്രസിഡന്റ് ടി.കെ.രാജന്‍ അധ്യക്ഷതവഹിക്കും.
കര്‍ണാടക വനം മന്ത്രി ബി.രാമനാഥ് റായ്, ആരോഗ്യ മന്ത്രി യു.ടി.കാദര്‍, എം.പി.നളിന്‍ കുമാര്‍ കട്ടീല്‍, എം.എല്‍.എ. ജെ.ആര്‍. ലോബൊ, എം.എല്‍.സി., ഐവാന്‍ ഡിസൂസ, എം.ആര്‍.പി.എല്‍. എം.ഡി. എച്ച്.കുമാര്‍, ഗോകുലം ഗോപാലന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. സമാജം സെക്രട്ടറി മാക്‌സിന്‍ സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് പി.ആര്‍.എസ്.പിള്ള എന്നിവര്‍ പ്രസംഗിക്കും.
ഓണാഘോഷത്തിന്റെ മുന്നോടിയായി സപ്തംബര്‍ അഞ്ചിന് രാവിലെ 8.30ന് ഹംപന്‍കട്ട മിലാഗ്രബ് ഹാളില്‍ പൂക്കളമത്സരം നടക്കും. ദക്ഷിണകന്നഡ െഡപ്യൂട്ടി കമ്മീഷണര്‍ എ.ബി.ഇബ്രാഹിം മത്സരം ഉദ്ഘാടനംചെയ്യും. വി.കരുണാകരന്‍, എ.ജെ.ഷെട്ടി, എ.സദാനന്ദ ഷെട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ അതിഥികള്‍ ആയിരിക്കും. സമാജം ജോ. സെക്രട്ടറി സി.എസ്.പ്രദീപ്കുമാര്‍, വൈസ്.പ്രസി. കെ.വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ഓണസദ്യയും ഞായറാഴ്ച വൈകിട്ട് സാംസ്‌കാരിക സമ്മേളനത്തിനുശേഷം റിമിടോമി നയിക്കുന്ന ഗാനനിശയും ഉണ്ടാകും.

More Citizen News - Kasargod