റോഡ് തകര്‍ച്ച: സ്വകാര്യബസ്സുകള്‍ സമരത്തിനൊരുങ്ങുന്നു

Posted on: 22 Aug 2015കാഞ്ഞങ്ങാട്: ദേശീയപാതയടക്കമുള്ള റോഡുകളുടെ തകര്‍ച്ച സ്വകാര്യ ബസ്സുകളെ നിരന്തരം വര്‍ക്ക്‌ഷോപ്പുകളിലെത്തിക്കുന്നതായി ഉടമകള്‍. സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നതടക്കുമുള്ള സമരങ്ങളെക്കുറിച്ച് ആലോചിക്കുകയാണെന്ന് ഹൊസ്ദുര്‍ഗ് താലൂക്ക് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്കുന്നു.
റോഡ് തകര്‍ച്ചമൂലം സ്വകാര്യ ബസ്സുകള്‍ കനത്ത സാമ്പത്തികനഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നതെന്ന് അസോസിയേഷന്‍ നേതാക്കള്‍ പറയുന്നു. ദിവസേന അറ്റകുറ്റപ്പണികള്‍ക്ക് നിര്‍ത്തിയിടേണ്ടിവരുന്നതുമൂലം ട്രിപ്പുകള്‍ മുഴുവനായും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നു. തകര്‍ന്ന റോഡില്‍ കൂടിയുള്ള ഗതാഗതം ഗുരുതരമായ അപകടഭീഷണിയുയര്‍ത്തുന്നതിനാല്‍ തൊഴിലാളികളും കടുത്ത സമ്മര്‍ദത്തിലാണ്. റോഡുകളുടെ തകര്‍ച്ചമൂലം ഡീസല്‍ ഉപയോഗം ഭീമമായ തോതില്‍ കൂടുന്നു. ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വീസുകള്‍ സ്വകാര്യബസ്സുകളെ കാര്യമായി ബാധിക്കുന്നതായും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

More Citizen News - Kasargod