ജ്യോതിയുടെ കുടുംബത്തിലേക്ക് സഹായവുമായി വാട്ടര്‍ അതോറിറ്റിക്കാര്‍

Posted on: 22 Aug 2015കാഞ്ഞങ്ങാട്: മകളുടെ രോഗത്തിനും വീട്ടുചെലവിനും മുമ്പില്‍ പകച്ചുനില്‍ക്കുന്ന കോട്ടപ്പാറയിലെ ജ്യോതിക്ക് ജല അതോറിറ്റിക്കാരുടെ സഹായം. വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി.)യാണ് സഹായം നല്കിയത്. വെള്ളിയാഴ്ച കോട്ടപ്പാറയിലെ ജ്യോതിയുടെ വീട്ടിലെത്തി ഭാരവാഹികള്‍ പണവും ഓണക്കിറ്റും നല്കി. ഭര്‍ത്താവിന്റെ മരണവും മകളുടെ അര്‍ബുദവുമെല്ലാം തളര്‍ത്തിയ ജ്യോതിയുടെ സങ്കടം വെള്ളിയാഴ്ച മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അസോസിയേഷന്‍ ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് വിനോദ്കുമാര്‍ അരമന, ടി.വി.വിനോദ്, കെ.രമേശന്‍, എം.വി.സുരേന്ദ്രന്‍, പി.വി.ജിനന്‍, കെ.രഞ്ചിത്ത്, എം.പദ്മനാഭന്‍, രവികുമാര്‍ എന്നിവരാണ് കോട്ടപ്പാറയിലെ വീട്ടിലെത്തിയത്. വെള്ളിയാഴ്ച കാഞ്ഞങ്ങാട്ടെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് മാതൃഭൂമി റിപ്പോര്‍ട്ടിനെക്കുറിച്ച് ഡി.സി.സി. വൈസ് പ്രസിഡന്റ് ഹക്കീം കുന്നില്‍ സംസാരിച്ചു.

More Citizen News - Kasargod