കസ്റ്റഡിയിലെടുത്ത യുവാവ് പോലീസുകാരനെ കുത്തി

Posted on: 22 Aug 2015കാഞ്ഞങ്ങാട്: സംശയാസ്​പദസാഹചര്യത്തില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടി ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെത്തിച്ച യുവാവ് പോലീസുകാരനെ കത്തിയെടുത്ത് കുത്തി. സിവില്‍ പോലീസ് ഓഫീസര്‍ ലിജിനിനാണ് (27) കുത്തേറ്റത്. ഇദ്ദേഹത്തെ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
ഒട്ടേറെ കേസുകളില്‍ പ്രതിയായ കാരാട്ട് നൗഷാദാണ് കുത്തിയത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. പകല്‍മുഴുവന്‍ കൈക്കുഞ്ഞുമായി റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന യുവതിയെ പോലീസ് നിരീക്ഷിച്ചിരുന്നു. രാത്രിയായപ്പോള്‍ പോലീസ് യുവതിയോട് എവിടേക്കാണ് പോകേണ്ടതെന്ന് ചോദിച്ചു. ഇതിനിടയില്‍ അവിടെയെത്തിയ പ്രതി പോലീസുകാരോട് തട്ടിക്കയറി. വിഷയത്തില്‍ പോലീസ് ഇടപെടേണ്ടെന്ന് പറയുകയും മറ്റും ചെയ്തു. ശല്യമായതോടെ പോലീസുകാര്‍ ഇയാളെ പിടിച്ച് ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. േ

സ്റ്റഷനിലെത്തി പരിശോധിച്ചപ്പോഴാണ് ഇയാളുടെ അരയില്‍ ഒന്നിലേറെ കത്തി തിരുകിവെച്ചതായി കണ്ടത്. കത്തി പിടിച്ചുവാങ്ങാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ പോലീസുകാരെ തള്ളിമാറ്റി. പോലീസുകാര്‍ ബലം പ്രയോഗിച്ചപ്പോഴാണ് ഇയാള്‍ കത്തിയെടുത്തുവീശിയത്. തുടര്‍ന്ന് ഈ കേസ് കൂടി ഉള്‍പ്പെടുത്തി നൗഷാദിനെ അറസ്റ്റ് ചെയ്തു. ബലപ്രയോഗത്തിനിടെ പ്രതിക്കും മുറിവേറ്റു.

More Citizen News - Kasargod