കെ.മാധവന്റെ 101-ാം ജന്മദിനം 26-ന്‌

Posted on: 22 Aug 2015കാഞ്ഞങ്ങാട്: സ്വാതന്ത്ര്യസമര സേനാനി കെ.മാധവന്റെ 101-ാം ജന്മദിനം ഈ മാസം 26-ന് നടക്കും. മാധവന്‍ ഫൗണ്ടേഷനാണ് ആഘോഷത്തിന് നേതൃത്വം നല്കുന്നത്. ഒരുവര്‍ഷം നീണ്ട ജന്മശതാബ്ദി ആഘോഷത്തിന്റെ സമാപനം അടുത്തമാസം രണ്ടിന് നടത്താന്‍ ഫൗണ്ടേഷന്‍ നിര്‍വാഹക സമിതിയോഗം തീരുമാനിച്ചു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പി.കരുണാകരന്‍ എം.പി. എന്നിവര്‍ സമാപനച്ചടങ്ങില്‍ സംബന്ധിക്കും. ചെമ്മട്ടംവയലില്‍ നിര്‍മിക്കുന്ന ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരപ്പെടുത്താനും യോഗം തീരുമാനിച്ചു.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. സെക്രട്ടറി അഡ്വ. സി.കെ.ശ്രീധരന്‍, മടിക്കൈ കമ്മാരന്‍, എ.വി.രാമകൃഷ്ണന്‍, ഡോ. സി.ബാലന്‍, സി.ശ്യാമള, ബങ്കളം പി.കുഞ്ഞിക്കൃഷ്ണന്‍, ടി.മുഹമ്മദ് അസ്ലം, കുഞ്ഞമ്പു മാസ്റ്റര്‍, ഉത്തംചന്ദ്, അജയ്കുമാര്‍ കോടോത്ത് എന്നിവര്‍ സംസാരിച്ചു. മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുല്‍ കലാം, സ്വാതന്ത്ര്യസമര സേനാനികളായിരുന്ന കയ്യാര്‍ കിഞ്ഞണ്ണറൈ, കോരന്‍ മാസ്റ്റര്‍ എന്നിവരുടെ വേര്‍പാടില്‍ യോഗം അനുശോചിച്ചു.

More Citizen News - Kasargod