മോട്ടോര്‍ തൊഴിലാളികള്‍ക്ക് വാഹനവായ്പയും ഭവനവായ്പയും നല്കും

Posted on: 22 Aug 2015കാഞ്ഞങ്ങാട്: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്ക് ചെറിയ പലിശ നിരക്കില്‍ ഭവനവായ്പയും വാഹനവായ്പയും നല്‍കുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.ശ്രീധരന്‍പിള്ള അറിയിച്ചു. ദേശസാത്കൃത ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിനായി ബോര്‍ഡ് ബാങ്കില്‍ 200 കോടി രൂപ നിക്ഷേപം നടത്തും. ഈ സംഖ്യയുടെ പലിശകൊണ്ടാണ് പദ്ധതി തുടങ്ങുക.
തൊഴിലാളികളുടെ പ്രൊഫഷണല്‍ കോേേളജില്‍ പഠിക്കുന്ന മക്കള്‍ക്ക് ലാപ്‌ടോപ്പ് നല്‍കുന്ന പദ്ധതി തുടരുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. 2012, 2013 വര്‍ഷങ്ങളില്‍ പ്രവേശനം നേടിയവര്‍ക്കാണ് ഇത്തവണ ലാപ്‌ടോപ്പുകള്‍ നല്‍കുക. സപ്തംബര്‍ ഒന്നിനുമുമ്പായി ഇതിനുള്ള അപേക്ഷകള്‍ അതത് ജില്ലാ ക്ഷേമനിധി ഓഫീസുകളില്‍ ലഭിച്ചിരിക്കണം.
ജില്ലാ ഓഫീസുകള്‍ നിര്‍മിക്കുന്നതിന് 27.85 കോടിയും തൊഴിലാളികള്‍ക്കുള്ള വിവിധ സഹായ പദ്ധതികളില്‍ 13.55 കോടി രൂപയും ഇത്തവണ നീക്കിവെച്ചതായി ചെയര്‍മാന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.മനോഹരനും പങ്കെടുത്തു.

More Citizen News - Kasargod