തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഈ വര്‍ഷം കൂലികിട്ടിയില്ല

Posted on: 22 Aug 2015നീലേശ്വരം: തൊഴിലുറപ്പ് പദ്ധതിയില്‍ ഈ സാമ്പത്തികവര്‍ഷം ജോലിചെയ്ത തൊഴിലാളികള്‍ക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടും കൂലി കിട്ടിയില്ല. ജില്ലയില്‍ കൂലി ഇനത്തില്‍ മാത്രം 13 കോടിരൂപ കുടിശ്ശികയാണ്. തൊഴിലുറപ്പ് മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് കൂലിയായി കൊടുക്കേണ്ട തുക സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണെന്ന് എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി ആരോപിച്ചു.
ജോലിചെയ്ത തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാതെ സര്‍ക്കാര്‍ പട്ടിണിക്കിടുകയാണ്. മാത്രമല്ല, മുമ്പ് പ്രഖ്യാപിച്ച ക്ഷേമനിധി ആനുകൂല്യവും ഓണം അലവന്‍സ് 1000 രൂപയും ഇതുവരെ നല്‍കിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് യൂണിയന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ആഗസ്ത് 24-ന് പഞ്ചായത്ത് തലങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താന്‍ യൂണിയന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് പി.േബബി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.രാജന്‍ സംസാരിച്ചു.

More Citizen News - Kasargod