മോട്ടോര്‍ തൊഴിലാളി ക്ഷേമബോര്‍ഡ് 26.97 ലക്ഷത്തിന്റെ ആനുകൂല്യങ്ങള്‍ വിതരണംചെയ്യും

Posted on: 22 Aug 2015കാഞ്ഞങ്ങാട്: ജില്ലയില്‍ 26,97,869 രൂപയുടെ ആനുകൂല്യങ്ങള്‍ മോട്ടോര്‍ തൊഴിലാളിബോര്‍ഡ് അംഗങ്ങള്‍ക്ക് വിതരണംചെയ്യും. ശനിയാഴ്ച കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.ശ്രീധരന്‍പിള്ള ആനുകൂല്യവിതരണമേള ഉദ്ഘാടനംചെയ്യും. ബോര്‍ഡ് ഡയറക്ടര്‍ പി.വി.കൃഷ്ണന്‍ അധ്യക്ഷതവഹിക്കും. ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. എ.കെ.ശ്രീഹരി ബോധവത്കരണ ക്ലാസ് നടത്തും.
300 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനത്തില്‍ 6.16 ലക്ഷവും 70 പേര്‍ക്ക് ആനുകൂല്യ റീഫണ്ട് ഇനത്തില്‍ 16.83 ലക്ഷവും രണ്ടുപേര്‍ക്ക് അപകടമരണാനന്തര സഹായമായി രണ്ടുലക്ഷവും വിവാഹസഹായധനമായി 13 പേര്‍ക്ക് 1.30 ലക്ഷവും ചികിത്സാസഹായമായി 48,000രൂപയുമാണ് ചടങ്ങില്‍ വിതരണംചെയ്യുക.

More Citizen News - Kasargod