കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ ജലനിധി പദ്ധതി ഉദ്ഘാടനം ചെയ്തു.

Posted on: 22 Aug 2015നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ നടപ്പാക്കുന്ന ജലനിധി ഗ്രാമീണ കുടിവെള്ള ശുചിത്വപദ്ധതിയുടെ ആസൂത്രണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജലവിഭവവകുപ്പിന്റെ കീഴിലുള്ള കേരള ഗ്രാമീണ വാട്ടര്‍ സെപ്‌ളെ ആന്‍ഡ് സാനിറ്റേഷന്‍ ഏജന്‍സിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ രൂപവത്കരിക്കുന്ന ഗുണഭോക്തൃസമിതി മുഖേന തികച്ചും ജനകീയമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പും പരിപാലനവും അതത് സമിതികള്‍ മുഖേനയാണ് നടത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മണന്‍ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് വി.വി.രത്‌നാവതി, സ്ഥിരംസമിതി അധ്യക്ഷ എ.വിധുബാല, സില്‍വി ജോസഫ്, വി.ചന്ദ്രന്‍, സി.എം.ഇബ്രാഹിം, കെ.രതീഷ്, കെ.ഉഷാദേവി, വി.വി.വെള്ളുങ്ങ, അഡ്വ. കെ.കെ.നാരായണന്‍, വി.വി.യശോദ, പി.സുകുമാരി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod