നാട്ടറിവുമേള നടത്തി

Posted on: 22 Aug 2015

നീലേശ്വരം:
രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാട്ടറിവുമേള നടത്തി. കേബിയാര്‍ കണ്ണന്‍ ഉദ്ഘാടനംചെയ്തു. വിദ്യാര്‍ഥികള്‍ 101 ഇലകള്‍കൊണ്ടുളള വിഭവങ്ങള്‍ തയ്യാറാക്കി. നാടന്‍പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങളും പണ്ടുകാലത്ത് ഉപയോഗിച്ച റാത്തല്‍, തൂക്ക്, സേറ്, പാളാരി എന്നിവയും ഔഷധസസ്യങ്ങളും പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശനോദ്ഘാടനം സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് എം.വി.ഭരതന്‍ നിര്‍വഹിച്ചു. പ്രഥമാധ്യാപകന്റെ ചുമതല വഹിക്കുന്ന പി.നാരായണന്‍ അധ്യക്ഷതവഹിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രദീപ്കുമാര്‍ സംസാരിച്ചു.

More Citizen News - Kasargod