സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയ ക്യാമ്പ്‌

Posted on: 22 Aug 2015
കാസര്‍കോട്:
സെന്റ്. ജോണ്‍ ആംബുലന്‍സും പോച്ചപ്പന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയ ക്യാമ്പ് നടത്തുന്നു. ആഗസ്ത് 30-ന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിനുസമീപത്തെ സെഞ്ച്വറി പാര്‍ക്കിലാണ് ക്യാമ്പ്. തുടര്‍ച്ചികിത്സയും സൗജന്യമാണ്. ഫോണ്‍: 9447283039.
ഉത്തരമേഖലാ കമ്പവലി മത്സരം
പനയാല്‍:
ജ്വാല കരുവാക്കോടിന്റെ രജതജൂബിലിയാഘോഷത്തിന്റെ ഭാഗമായി സപ്തംബര്‍ 13-ന് കരുവാക്കോട്ട് ഉത്തരമേഖലാ കമ്പവലി മത്സരം നടത്തും. ഫോണ്‍: 9847973485, 9847454759.
ഓണാഘോഷം
കാസര്‍കോട്:
കാസര്‍കോട് പബ്ലിക് സര്‍വന്റ്‌സ് സഹകരണസംഘം റിക്രിയേഷന്‍ ക്ലബ്ബിന്റെ ഓണാഘോഷം 22, 23 തീയതികളില്‍ നടക്കും. ശനിയാഴ്ച 2.30ന് സംഘം ഓഫീസില്‍ കഥ, കവിത, ലേഖനം രചന മത്സരങ്ങള്‍ നടക്കും. ഞായറാഴ്ച രാവിലെ 9.30ന് ജില്ലാ ലൈബ്രറി ഹാളില്‍ നാരായണന്‍ പേരിയ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. നാടന്‍പാട്ട്, നുണപറയല്‍, കസേരകളി, തവളച്ചാട്ടം, കമ്പവലി എന്നിവ ഉണ്ടാകും. ഉച്ചയ്ക്ക് ഓണസദ്യ. സംഘം പ്രസിഡന്റ് വി.രവീന്ദ്രന്‍ സമ്മാനം വിതരണം ചെയ്യും.
നെല്ലിക്കട്ട: ക്ലബ്ബുകള്‍, ജനപ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, മുന്‍ പി.ടി.എ. ഭാരവാഹികള്‍ എന്നിവരുടെ സ്‌നേഹസംഗമമായി ഗവ. എല്‍.പി. സ്‌കൂള്‍ അതൃക്കുഴിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഓണസദ്യയും വിവിധ ഓണക്കളികളും നടന്നു. പൂക്കളമത്സരവുമുണ്ടായിരുന്നു. ചെങ്കള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ബി.അബ്ദുള്ള ഹാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ ബി.ചെര്‍ക്കള, പ്രമീള സി.നായക്, ടി.എം.മുഹമ്മദ് അഷ്‌റഫ്, ചന്ദ്രശേഖരന്‍ നായര്‍, സി.വി.കൃഷ്ണന്‍, കളരി കൃഷ്ണന്‍, ഇ.അബൂബക്കര്‍ ഹാജി, പി.ഡി.എ.റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
ബസ്സര്‍വീസുകള്‍ കൂട്ടണം
കാസര്‍കോട്:
പെരുമ്പളവഴി കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ കാര്യക്ഷമമാക്കണമെന്നും കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കണമെന്നും യൂത്ത് ക്ലബ് പെരുമ്പള ആവശ്യപ്പെട്ടു. ഭാരവാഹികള്‍: സദാനന്ദന്‍ !(പ്രസി.), ശ്രീജിത്ത്, രഞ്ജിനി (വൈ.പ്രസി.), രാഘവന്‍ !(സെക്ര.), ശരത്ത്, രജിത്ത് (ജോ.സെക്ര.), കെ.മണികണ്ഠന്‍ !(ഖജാ.).

More Citizen News - Kasargod