ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ചെറുവത്തൂരില്‍

Posted on: 22 Aug 2015

കാസര്‍കോട്:
മുപ്പതാമത് ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ മൂന്ന്, നാല് തീയതികളില്‍ ചെറുവത്തൂര്‍ ഗവ. ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 10, 12, 14, 16, 18, 20 വയസ്സിന് താഴെയും 20 വയസ്സിനുമുകളിലും വിവിധ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായാണ് മത്സരങ്ങള്‍. ജില്ലാ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത് കാടങ്കോട് ജയ്ഹിന്ദ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ്. ജില്ലാ അത്‌ലറ്റിക് അസോസിയേഷനില്‍ റജിസ്റ്റര്‍ചെയ്തിട്ടുള്ള സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ക്ലബ്ബുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഫോണ്‍: 9567204509.

More Citizen News - Kasargod