ഡി.ഡി.ഇ.യെ കെ.എസ്.ടി.എ. ഉപരോധിച്ചു

Posted on: 22 Aug 2015കാസര്‍കോട്: ആര്‍.എം.എസ്.എ. വിദ്യാലയങ്ങളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം തടഞ്ഞ സര്‍ക്കാര്‍ ഉത്തരവിനെതിരെ കെ.എസ്.ടി.എ. നേതൃത്വത്തില്‍ ഡി.ഡി.ഇ. സി.രാഘവനെ ഓഫീസില്‍ ഉപരോധിച്ചു. ഉപരോധം ഒന്നരമണിക്കൂര്‍ നീണ്ടു.
രണ്ടുദിവസത്തിനകം ശമ്പളം നല്കാന്‍ ധനകാര്യ ഉത്തരവുണ്ടാകുമെന്ന ഡി.പി.ഐ.യുടെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചതെന്ന് കെ.എസ്.ടി.എ. അറിയിച്ചു.
ഡി.പി.ഐ. ഓഫീസ് വാക്കാല്‍ നല്കിയ ഉറപ്പുപ്രകാരം ശമ്പളം ഉടന്‍ അനുവദിക്കണമെന്ന് കെ.എസ്.ടി.എ. നേതാക്കള്‍ ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ തിങ്കളാഴ്ച രാവിലെ സിവില്‍സ്റ്റേഷനിലെ ആര്‍.എം.എസ്.എ. ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
ഉപരോധസമരത്തിന് കെ.രാഘവന്‍, എ.പവിത്രന്‍, സി.ശാന്തകുമാരി, ടി.പ്രകാശന്‍, ടി.വിഷ്ണുനമ്പൂതിരി, എം.സുരേന്ദ്രന്‍, കെ.സുബ്രഹ്മണ്യന്‍, സി.ഹരിദാസ് എന്നിവര്‍ നേതൃത്വം നല്കി.

More Citizen News - Kasargod